Local newsMALAPPURAM
എംഡിഎംഎ ഫ്ലാറ്റിൽ സൂക്ഷിച്ച് വിൽപന, ഒരിക്കൽപോലുംഉപയോഗിച്ചിട്ടില്ല; യുവാവ് പൊലീസ് പിടിയിൽ
മലപ്പുറം പുളിക്കൽ സ്വദേശി ശിഹാബുദ്ദീൻ ആണ് അറസ്റ്റിലായത്.15 ലക്ഷം രൂപ വിലവരുന്ന എംഡിഎംയാണ് പിടികൂടിയത്.
കോഴിക്കോട്: കോഴിക്കോട് ചേവായൂരിൽ 300 ഗ്രാം എംഡിഎംഎ യുവാവ് അറസ്റ്റിൽ. മലപ്പുറം പുളിക്കൽ സ്വദേശി ശിഹാബുദ്ദീൻ ആണ് അറസ്റ്റിലായത്.15 ലക്ഷം രൂപ വിലവരുന്ന എംഡിഎംയാണ് പിടികൂടിയത്.വാഹനപരിശോധനക്കിടെയാണ് പ്രതി പിടിയിലായത്. ആദ്യം കാറനുള്ളിൽ നിന്ന് 89 ഗ്രാം എംഡിഎംഎ ആദ്യം പിടികൂടിയിരുന്നു. ശേഷം പോലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലിൽ ഷിഹാബുദ്ദീന്റെ ഫ്ലാറ്റിലേക്ക് കൂടി അന്വേഷണം നീളുകയായിരുന്നു.