ചന്ദ്രയാൻ വിക്ഷേപണം ആഘോഷമാക്കി മഞ്ചേരി ബോയ്‌സ് സ്‌കൂൾ വിദ്യാർഥികൾ
![](https://edappalnews.com/wp-content/uploads/2023/07/image-3.jpg)
![](https://edappalnews.com/wp-content/uploads/2023/06/17adfc27-c70a-4442-a385-a92dccdd3e29-1-1024x1024.jpg)
മഞ്ചേരി: ചന്ദ്രയാൻ-3 വിക്ഷേപണവുമായി ബന്ധപ്പെട്ട വിവരങ്ങൾ നാട്ടുകാർക്കു മുൻപിൽ അവതരിപ്പിച്ച് ഗവ. ബോയ്‌സ് ഹൈസ്‌കൂൾ വിദ്യാർഥികൾ.
സ്‌കൂൾ സ്‌പേസ് ക്ലബ്ബും സയൻസ് ക്ലബ്ബും സ്റ്റുഡന്റ്‌സ് പോലീസും ചേർന്നാണ് കച്ചേരിപ്പടി ബസ് സ്റ്റാൻഡിൽ ‘ചന്ദ്രനെ തൊടാൻ ഇന്ത്യ’ എന്ന പേരിൽ പരിപാടിയൊരുക്കിയത്.ഒൻപതാംതരം വിദ്യാർഥികളായ എ.കെ. തീർഥ, കെ. അഭിൻ രാജ്, എട്ടാം ക്ലാസ് വിദ്യാർഥിനി പി. ഫാത്തിമ നസ്മി എന്നിവർ മൾട്ടിമീഡിയ സംവിധാനങ്ങൾ ഉപയോഗിച്ച് ചന്ദ്രയാൻ വിശേഷങ്ങൾ പങ്കുവെച്ചു. കുട്ടികൾ കൂട്ടമായി വാട്ടർ റോക്കറ്റുകൾ വിക്ഷേപിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.ചന്ദ്രയാൻ-3, ബഹിരാകാശ ചരിത്രത്തിലെ വിവിധ നാഴികക്കല്ലുകൾ എന്നിവയുമായി ബന്ധപ്പെട്ട 50 പാനലുകളുടെ പ്രദർശനവും നടന്നു.സി. തൻഹ അധ്യക്ഷത വഹിച്ചു. വിദ്യാർഥികളായ പി. അമീന അമൽ, ഏബൽ വർഗീസ് ലിജു, പ്രഥമാധ്യാപകൻ ടി.കെ. ജോഷി, ഡെപ്യൂട്ടി എച്ച്.എം. ടി. നാരായണനുണ്ണി, സയൻസ് ക്ലബ്ബ് സെക്രട്ടറി പി. മനേഷ്, സ്‌പേസ് ക്ലബ്ബ് കൺവീനർ ഇല്യാസ് പെരിമ്പലം, എം. ഷീബ, കെ.പി. റസ്‌ലി തുടങ്ങിയവർ നേതൃത്വം നൽകി.
![](http://edappalnews.com/wp-content/uploads/2025/01/logo.png)