ENTERTAINMENTKERALALocal newsMALAPPURAM
റബ്ബര്‍ മാറ്റി ഡ്രാഗണ്‍ ഫ്രൂട്ട് വച്ചു; വിജയക്കൊയ്ത്തുമായി മലപ്പുറത്തെ കര്ഷകന്


റബ്ബര്‍ വെട്ടിമാറ്റി ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയിറക്കിയ കര്ഷകന് വിജയക്കൊയ്ത്ത്. മലപ്പുറം കാളികാവ് സ്വദേശി സലീമാണ് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയില്‍ നേട്ടംകൊയ്തത്. റബ്ബര്‍ വിലയിടിവും തൊഴിലാളികളെ കിട്ടാത്തതുമാണ് സലീമിനെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ ഒന്നര ഏക്കർ സ്ഥലത്താണ് കൃഷിയിറക്കിയത്. കോൺക്രീറ്റ് വേലിക്കല്ലുകൾ നാട്ടി തൈകൾ നട്ടു. ചെടിക്ക് പടരാന്‍ പഴയ ടയറുകളും സ്ഥാപിച്ചു. പിന്നാലെ ഡ്രാഗണ്‍ സലീമിനെ കൈവിട്ടില്ല. നൂറുമേനി വിളവാണ് ലഭിച്ചത്
നല്ല ചൂടും വെയിലുമാണ് തൈകൾക്ക് വേണ്ടത്. കാര്യമായ വളമോ കീടനാശിനി പ്രയോഗമോ വേണ്ട. ഏപ്രിൽ മുതൽ ഒക്ടോബർ വരെ ഒരു വർഷത്തിൽ അഞ്ചു തവണ വിളവെടുക്കാം. കിലോഗ്രാമിന് 200 രൂപയാണ് വിപണി വില. റബ്ബര്‍ വിലയിയിവും വന്യമൃഗശല്യവും കാരണം പൊറുതിമുട്ടിയ മലയോര കര്‍ഷകര്‍ക്ക് മാതൃകയാവുകയാണ് സലീം













