ചങ്ങരംകുളം മേഖലയിൽ ലഹരി വിൽപനയും ഉപയോഗവും സജീവം പരിശോധന കർശനമാക്കി പോലീസ് ; 4 പേർ പിടിയിൽ
ചങ്ങരംകുളം:ലഹരി വിൽപന സംഘങ്ങളും ഉപഭോക്താക്കളും വർദ്ധിച്ചതോടെ പരിശോധന കർശനമായി ചങ്ങരംകുളം പോലീസ്.കഴിഞ്ഞ ദിവസം ചങ്ങരംകുളം മേഖലയിൽ നടത്തിയ പരിശോധനയിൽ നാല് പേർ പിടിയിലായി.ചങ്ങരംകുളം പോലീസ് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് കഞ്ചാവ് ഉപയോഗിച്ച് കൊണ്ടിരുന്ന പാവിട്ടപ്പുറം സ്വദേശികളായ വാനത്ത് വളപ്പിൽ ജിബിൻ,കൂമ്പിലവളപ്പിൽ മുഹീനുദ്ധീൻ,പടിഞ്ഞാറേതിൽ മുഹമ്മദ് ഫാസിൽ എന്നിവരെ പിടികൂടിയത്.ഇവരിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർക്ക് കഞ്ചാവ് എത്തിച്ചു നൽകിയിരുന്ന നന്നംമുക്ക് സ്വദേശി തെക്ക്നിയത്ത് ഹസ്സനെ ചങ്ങരംകുളം താടിപ്പടിയിൽ നിന്നും പോലീസ് പിടികൂടി. ഹസ്സന് എറണാകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘമാണ് കഞ്ചാവ് എത്തിച്ചു വരുന്നതെന്ന് പോലീസ് പറഞ്ഞു.പാവിട്ടപ്പുറം, ഒതളൂർ, താടിപ്പടി എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവ് ഉപയോഗിച്ചിരുന്നവരെ പിടികൂടിയത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.