EDAPPALLocal newsVATTAMKULAM
“ആൻറിജൻ ടെസ്റ്റ് നടത്തൂ” ആയിരം രൂപയുടെ സമ്മാനം നേടൂ

എടപ്പാൾ: ആൻറിജൻ ടെസ്റ്റ് നടത്തൂ. ആയിരം രൂപയുടെ സമ്മാനം കാത്തിരിപ്പുണ്ട്. ഡി കാറ്റഗറിയിലായ വട്ടംകുളം പഞ്ചായത്തിലാണ് ടെസ്റ്റിന് കൂടുതൽ പേരെ ആകർഷിക്കാൻ സമ്മാനകൂപ്പൺ പദ്ധതി ഒരുക്കിയിരിക്കുന്നത്.
വ്യാഴാഴ്ച ചേകനൂർ മദ്രസയിലെ ക്യാമ്പിൽ പദ്ധതിക്ക് തുടക്കം കുറിച്ചു. സ്വകാര്യ സ്ഥാപനം പഞ്ചായത്തുമായി സഹകരിച്ചാണ് സമ്മാനകൂപ്പൺ ഒരുക്കിയിരിക്കുന്നത്. വാർഡു തലങ്ങളിൽ നിന്നുള്ള കൂപ്പണുകൾ ശേഖരിച്ച് പഞ്ചായത്ത് ഓഫീസിൽ വച്ച് മെഗാ നറുക്കെടുപ്പ് നടത്തും. പത്തുപേർക്ക് ആയിരം രൂപാ വീതം കൂപ്പൺ ഉപയോഗിച്ച് എടപ്പാളിലെ സ്ഥാപനത്തിൽ നിന്ന് പർച്ചേസ് നടത്താം.
