EDAPPALLocal news

എടപ്പാൾ ഗ്രാമപഞ്ചായത്ത് 29/07/2021 മുതൽ ഡി സോണിൽ;നിയന്ത്രണങ്ങൾ കർശ്ശനമായി പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌

എടപ്പാൾ: കോവിഡ് വ്യാപനത്തെ തുടർന്ന് എടപ്പാൾ ഗ്രാമപഞ്ചായത്ത് 29/07/2021 മുതൽ ഡി സോണിൽ ഏർപ്പെടുത്തി,നിയന്ത്രണങ്ങൾ കർശ്ശനമായി പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ സിവി സുബൈദ  അറിയിച്ചു…

ഡി സോണിലെ നിയന്ത്രണങ്ങൾ എന്തൊക്കെ????

1.ആവശ്യ സർവീസിൽ ഉൾപ്പെട്ട എല്ലാ സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിക്കാവുന്നതാണ്
2.അവശ്യ സാധനങ്ങൾ വിൽക്കുന്ന എല്ലാ സ്ഥാപനങ്ങളും രാവിലെ 7 മുതൽ വൈകീട്ട് 7 വരെ പ്രവർത്തിക്കാവുന്നതാണ് (റേഷൻ ഷോപ്പുകൾ , പലചരക്ക് കടകൾ , പാൽ ഉൽപ്പന്നങ്ങളുടെ കടകൾ , പഴം പച്ചക്കറി കടകൾ , മൽസ്യ മാംസ കടകൾ , പക്ഷികളുടെയും മൃഗങ്ങളുടെയും ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ , ബേക്കറികൾ )


3.ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങൾ കർശന കോവിഡ് നിയന്ത്രണങ്ങളോട് കൂടി ആഴ്ചയിൽ മൂന്ന് ദിവസം (തിങ്കൾ , ബുധൻ , വെള്ളി ) ഉച്ചക്ക് 2 മണി വരെ പ്രവർത്തിക്കാവുന്നതാണ്
4. വർക്ക്‌ സൈറ്റിൽ ലഭ്യമായ സാമഗ്രികൾ ഉപയോഗിച്ച് നിർമാണ പ്രവൃത്തികൾ നടത്താവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button