SPORTS
മിന്നു മണി പ്ലെയിങ് ഇലവനില്‍; ഇന്ത്യയ്ക്കായി കളിക്കുന്ന ആദ്യ മലയാളി വനിത; ചരിത്രം
ഇന്ത്യ–ബംഗ്ലദേശ് വനിത ട്വന്റി–20 ആദ്യ മല്‍സരത്തില്‍ മല്‍സരത്തില്‍ മലയാളിതാരം മിന്നു മണി കളിക്കും. ഇന്ത്യന്‍ ടീമില്‍ ഇടം നേടുന്ന ആദ്യ മലയാളി വനിതയാണ് മിന്നു. ഇന്ത്യ എ ടീമിനായി കളിച്ചിട്ടുള്ള മിന്നു ആദ്യമായാണ് സീനിയർ ടീമിൽ ഇടം പിടിക്കുന്നത്. ഇടംകൈ ബാറ്ററും വലംകൈ സ്പിന്നറുമാണ് വയനാട്ടുകാരിയായ മിന്നു. മിന്നുവിന് പുറമെ 3 പുതുമുഖങ്ങൾ കൂടി ടീമിലുണ്ട്. പരിചയ സമ്പന്നയായ ജഹനാര അലാമിനെ പുറത്തിരുത്തിയാണ് ബംഗ്ലദേശ് സ്മൃതി മന്ദനാ നയിക്കുന്ന ഇന്ത്യൻ ബാറ്റിംഗ് നിരയെ നേരിടാൻ ഇറങ്ങുന്നത്. ട്വന്റി 20 യിൽ ഇതുവരെ ഇന്ത്യ ബംഗ്ലദേശിനോട് തോറ്റിട്ടില്ല. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.