CHANGARAMKULAMLocal news

ചൂണ്ടൽ – കുറ്റിപ്പുറം സംസ്ഥാന പാതയിലെ മരണക്കുഴികൾ : പ്രതീകാത്മക അപകടം തീർത്ത് വെൽഫെയർ പാർട്ടിയുടെ പ്രതിഷേധം

കടവല്ലൂർ : ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിലെ മരണക്കുഴികൾ അടക്കാത്തതിൽ പ്രിഷേധിച്ച് വെൽഫെയർ പാർട്ടി കടവല്ലൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുമ്പിലാവ് പെട്രോൾ പമ്പിനു സമീപത്തെ റോഡിലെ കുഴികൾക്ക് മുന്നിൽ പ്രതീകാത്മക അപകടം തീർത്തു പ്രതിഷേധിച്ചു. ചൂണ്ടൽ മുതൽ തൃശ്ശൂർ ജില്ല അതിർത്തിയായ കടവല്ലൂർ പാടം വരെയുള്ള പതിനാറു കിലോമീറ്ററോളം ദൂരമുള്ള റോഡിൽ  നൂറിലധികം കുഴികളാണ് കനത്ത മഴയോടെ ഗർത്തങ്ങളായി മാറിയിരിക്കുന്നത്. അക്കിക്കാവ് ജംഗ്ഷനിലെയും പെരുമ്പിലാവിലെയും  കുഴികളിൽ വാഹന യാത്രക്കാർ സ്ഥിരം അപകടത്തിൽ പെടുക പതിവായിരിക്കയാണ് . അക്കിക്കാവിലെ കുഴിയിൽ കഴിഞ്ഞ ദിവസം നാട്ടുകാർ വാഴനട്ടു പ്രതിഷേധിച്ചിരുന്നു. റോഡ് വികസന  നിർമ്മാണത്തോടനുബന്ധിച്ച് കലുങ്കു നിർമ്മാണത്തിനായി പൊളിച്ച ഭാഗത്താണ് ഇപ്പോൾ വൻ ഗർത്തങ്ങളായ കുഴികൾ രൂപപ്പെട്ടിട്ടുള്ളത് മഴക്ക് മുൻപേ കുഴികൾ അടക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും അധികാരികൾ കൂട്ടാക്കിയില്ല. മഴ കനത്തതോടെ മേഖലയിൽ അപകടങ്ങൾ പതിവായതോടെയാണ് വെൽഫെയർ പാർട്ടി റോഡിലെ കുഴി അടക്കാനുള്ള വേറിട്ട പ്രതിഷേധവുമായി രംഗത്തു വന്നത് റോഡിലെ  പ്രതീകാത്മക അപകടം തീർത്തുള്ള പ്രതിഷേധം വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് എം. എച്ച്. റഫീക്ക് ഉത്ഘാടനം ചെയ്തു. സെക്രട്ടറി എം.എ. കമറുദീൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മറ്റി ട്രഷറർ  എം. എൻ. സലാഹുദീൻ , മുജീബ് പട്ടേൽ , എന്നിവർ സംസാരിച്ചു അബ്ദുൾ ഹയ്യ് , മൊയ്തീൻ ബാവാ , മാഹിൻ ആൽത്തറ, മുഹമ്മദ് അഫ്ലം ,  എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button