ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥിയെ കക്കാട്ടരി എസ്എസ്എഫ് യൂണിറ്റ് ആദരിച്ചു
കൂറ്റനാട് : ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ട് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ (ICAI) പരീക്ഷയിൽ ഉന്നത വിജയം നേടിയ കക്കാട്ടിരി സ്വദേശി കിഴക്കേ വളപ്പിൽ ഹംസ- ജമീല ദമ്പതികളുടെ മകനായ സഫുവാൻ (24) നെ ഉപഹാരം നൽകി ആദരിച്ചു. കക്കാട്ടിരി സാന്ത്വനം കേന്ദ്രത്തിന് കീഴിൽ എസ് എസ് എഫ്,എസ് എസ് വൈ എസ്, കേരള മുസ്ലിം ജമാഅത്ത് സംഘടനയുടെ നേതൃത്വത്തിലാണ് ഉപഹാരം നൽകിയത് നൽകിയത്. SSF SYS KERALA MUSLIM JAMATH KAKKATIRI UNIT. പ്രൊഫഷണൽ മേഖലയിൽ വിദ്യാർത്ഥികളുടെ മികവ് പ്രോത്സാഹിപ്പിക്കൽ സാമൂഹിക ബാധ്യതയാണെന്ന് എസ്എസ്എഫ് തൃത്താല ഡിവിഷൻ സെക്രട്ടറി മുഷറഫ് കക്കാട്ടിരി പറഞ്ഞു. വിദ്യാർത്ഥികളുടെ പഠന പുരോഗതികൾക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന് വേണ്ടി കക്കാട്ടിരി സ്വാന്തനം ഓഫീസിൽ വിസ്ഡം എജുക്കേഷണൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ചാപ്റ്റർ തുറക്കുകയും ആവശ്യമായ പദ്ധതികൾ തുടങ്ങാനിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.