ത്രെഡ്സ് അക്കൗണ്ട് ഉണ്ടോ? ഇനി ഡിലീറ്റ് ചെയ്യല്ലേ; പണി ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന് കിട്ടും
![](https://edappalnews.com/wp-content/uploads/2023/07/threads-2.jpg)
![](https://edappalnews.com/wp-content/uploads/2023/06/FB_IMG_1684432658226-917x1024-4.jpg)
ത്രെഡ്സ് ആപ്പ് അവതരണത്തിന് പിന്നാലെ തരംഗമായി മാറി കഴിഞ്ഞിരിക്കുകയാണ്. ട്വിറ്ററിന് വെല്ലുവിളി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോ മെറ്റ അവതരിപ്പിച്ച ആപ്പ് ഒരു കോടിയിലധികം ആളുകള്‍ ആദ്യ ഏഴു മണിക്കൂറില്‍ ലോഗിന്‍ ചെയ്തിരുന്നു. ട്വിറ്ററിന് സമാനമായി ടെക്സ്റ്റ് അടിസ്ഥാനമായ ത്രെഡ്സ് ഇന്‍സ്റ്റാഗ്രാമുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.
ഇന്‍സ്റ്റാഗ്രാം അക്കോൗണ്ടുള്ളവര്ക്ക് ത്രെഡ്സില്‍ യൂസര്‍നെയിം ഉപയോഗിച്ച് തന്നെ അക്കൗണ്ട് തുടങ്ങാവുന്നതാണ്. ത്രെഡ്സില്‍ അക്കൗണ്ട് തുടങ്ങണമെങ്കില്‍ നിങ്ങള്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് ഉണ്ടായിരിക്കണമെന്നുമുണ്ട്. പുതിയ ഉപയോക്താക്കള്‍ ആദ്യം ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ഉണ്ടാക്കണം. അതിന് ശേഷം ത്രെഡ്സില്‍ ആ യൂസര്‍ നെയിം ഉപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്.
ഫോട്ടയ്ക്കും വീഡിയോയ്ക്കും മാത്രമാണ് ഇന്‍സ്റ്റാഗ്രാം പ്രാധാന്യം നല്കുന്നതെങ്കില് ത്രെഡ്സ് പൂര്‍ണമായി എഴുത്തിനായിരിക്കും പ്രാധാന്യം നല്‍കുക. ത്രെഡ്സില്‍ ഉപയോക്താക്കള്‍ തള്ളിക്കയറുമ്പോഴും അതിന്റെ പോരായ്മകളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)