വെള്ളിയാങ്കല്ലിലെ നീരൊഴുക്ക് കാണുന്നതിനായി സന്ദർശകരുടെ ഒഴുക്ക്
വെള്ളിയാങ്കല്ലിലെ 24 ഷട്ടറുകൾ തുറന്നതിലൂടെ ശക്തമായ നിരക്കാണ് റെഗുലേറ്ററിലൂടെ പുറന്തള്ളപ്പെടുന്നത്. ഇത് കാണാൻ എത്തിയ സന്ദർശകരുടെ ഒഴുക്കും ക്രമാതീതമായി വർദ്ധിക്കുകയാണ്. സാധാരണത്തേക്കാൾ ആർത്തലച്ചിരുന്ന നീരൊഴക്ക് കാണാൻ വൈകുന്നേരങ്ങളിൽ പാലത്തിൽ മേൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നടപ്പാതയിൽ നിന്ന് കൂടുതൽ പേർ വീക്ഷിക്കുന്നതിനാൽ കാൽനടക്കാർക്ക് ചെറിയ രീതിയിലുള്ള ബുദ്ധിമുട്ടും അനുഭവപ്പെടുന്നുണ്ട്. പുഴയിൽ നിന്ന് മീൻ പിടിക്കുന്നവരുടെ കാര്യത്തിൽ ഇത്തവണയും കുറവില്ല. വലയും ചൂണ്ടലും മറ്റുപയോഗിച്ച് മീൻപിടുത്തവും സദാ മുടക്കില്ലാതെ നടന്നുവരുന്നു. വെള്ളിയങ്കല്ലിന്റെ പ്രകൃതി സൗന്ദര്യത്തിന്റെ വിസ്മയക്കാഴ്ച കൂടിയാണ് മഴക്കാലം. എന്നാൽ, നീരൊഴുക്ക് വർധിച്ചതിനാൽ പുഴയോരങ്ങളിൽ ആവശ്യമായ സുരക്ഷ ക്രമീകരിക്കേണ്ടതും അനിവാര്യതയാണ്. വെള്ളിയാങ്കല്ലിൽ വെള്ളമെത്താത്ത മണലുകളിൽ കുട്ടികൾ ഉൾപ്പെടെ ആളുകൾ ഇറങ്ങുന്നതും കണ്ടുവരുന്നുണ്ട്. അധികൃതർ സമയാധിഷ്ഠിതമായി മാനദണ്ഡങ്ങൾ പരിഷ്കരിക്കേണ്ടതും അനിവാര്യമാണ്.