EDAPPALLocal news
ഹൃദ്യ പാലിയേറ്റീവ് കെയര്‍ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു


എടപ്പാൾ:കാലടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ, ജെന്റര്‍ റിസോഴ്സ് സെന്റര്‍ നേതൃത്വത്തില്‍ ഹൃദ്യ പാലിയേറ്റീവ് കെയര്‍ ബോധവത്കരണ സെമിനാര്‍ നടത്തി. കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസലം കെ തിരുത്തി ഉദ്ഘാടനം ചെയതു. സി. ഡി. എസ് പ്രസിഡന്റ് എം. പി രമണി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ജി ജിന്‍സി, റംസീന ഷാനൂബ്, കെ. ജി ബാബു, സി. ബിനീഷ്,ജിആർസി കമ്യൂണിറ്റി കൗണ്‍സിലര്‍ എം. ശ്രീജ, പി. കെ ദേവി എന്നിവര്‍ സംസാരിച്ചു.പാലിയേറ്റീവ് ട്രെയിനര്‍ പി.യൂസഫ്,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സതീഷ് അയ്യാപ്പില്‍ എന്നിവർ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.ജനപ്രതിനിധികള്‍,ആരോഗ്യ പ്രവര്‍ത്തകര്‍,ആശ പ്രവര്‍ത്തകര്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍, സമൂഹ്യ പ്രവര്‍ത്തകര്‍, പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ എന്നിവർ പങ്കെടുത്തു.
