Local newsTHRITHALA

പട്ടിത്തറ പഞ്ചായത്തിലെ തണ്ണീർക്കോട് തൊഴൂക്കര കുളം ഉപയോഗയോഗ്യമാക്കണം: എസ്.ഡി.പി ഐ എം.പിക്ക് നിവേദനം നൽകി

പട്ടിത്തറ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് തൊഴൂക്കരയിൽ സ്തിഥി ചെയ്യുന്ന വളയംകുളമെന്ന ജല സ്രോതസ് വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന കുളം ഉപയോഗ യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എസ്.ഡി.പി.ഐ കൂനംമൂച്ചി ബ്രാഞ്ച് കമ്മറ്റി പൊന്നാനി പാർലമെന്റ് എം.പി.ഇ.ടി മുഹമ്മദ് ബഷീറിന് നിവേധനം നൽകി. കുട്ടികൾ നീന്തൽകുളമായും മുതിർന്നവർക്ക് കുളിക്കാനും അലക്കാനും കൃഷി ആവശ്യത്തിനും മേഖലയിലെ കുടിവെള്ളത്തിന്റെ നീരുറവയായും അശ്രയിച്ചിരുന്ന ഈ കുളം പട്ടിത്തറ പഞ്ചായത്തിന്റെ അധീനതയിലാണ് സ്ഥിതി ചെയ്യുന്നത്. സമയാസമയം അറ്റകുറ്റപണികൾ നടത്താത്തതിനാൽ ചുറ്റുമതിൽ ഇടിഞ്ഞും ചളിയും പായലും നിറഞ്ഞും വർഷങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുകയാണ്. മാറി വരുന്ന പഞ്ചായത്ത്, ബ്ലോക്ക്, നിയമസഭ പ്രതിനിധികളുട ശ്രദ്ധയിൽ പെടുത്തിയിട്ടും അതേ അവസ്തയാണ് ഉള്ളത്. പ്രദേശവാസികളും സന്നദ്ധ സംഘടനകളും ചേർന്ന് പായലുകളും മറ്റും വലിച് കയറ്റി ക്ലീനാക്കിയെങ്കിലും അത് താത്ക്കാലികം മാത്രമായിരുന്നു. ഞങ്ങളുടെ ഈ പ്രശ്നപരിഹാരത്തിന് അങ്ങയുടെ ഭാഗത്ത് നിന്നും അനുയോജ്യമായ ഇടപെടൽ നടത്തി, ഈ പ്രദേശത്തേ സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനത്തിനും, മറ്റും ഉപയോഗമാകുന്ന വിധത്തിൽ  താങ്കളുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി ഉപയോഗ യോഗ്യമാക്കി തരണമെന്ന് ബ്രാഞ്ച് കമ്മറ്റി നിവേധനത്തിൽ ആവശ്യപ്പെട്ടു. ബ്രാഞ്ച് പ്രസിഡന്റ് ടി.കെ ഷാജി, ബ്രാഞ്ച് ട്രഷറർ അബ്ദുൽ ഖാദർ ,അഷറഫ് പള്ളത്ത്, മുസ്തഫ പി.വി നാസർ ഏ.വിഎന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button