Local newsTHRITHALA
കൂറ്റനാട് പ്രതീക്ഷ ഷെൽട്ടറിൽ പെരുന്നാളാഘോഷത്തിന്റെ ഭാഗമായി ‘ഇശൽ ഇമ്പം’ അരങ്ങേറി
![](https://edappalnews.com/wp-content/uploads/2023/07/eiS5XS511084-min.jpg)
![](https://edappalnews.com/wp-content/uploads/2023/06/download-4-14.jpg)
വീൽ ചെയറിൽ ജീവിതം തളച്ചിടപ്പെട്ടവർക്ക് സന്തോഷത്തിന്റെ ആഘോഷത്തിന്റെ സ്നേഹത്തിന്റെ ഗാന മധുരമൊരുക്കി ഇന്ന് പ്രതീക്ഷ ഷെൽട്ടറിൽ പെരുന്നാൾ ആഘോഷിച്ചു. മാപ്പിളപ്പാട്ടിന്റെ ഇശലുകള്‍ തീർത്തു കൊണ്ട് ആസ്വാദകരെ വിസ്മയിപ്പിച്ച് ഖാദർ ഷാ എടപ്പാൾ, ബഷീർ പഴയന്നൂർ, സുരേഷ് വിളയൂർ, സൽന നസ്രിൻ വാവനൂർ, സുമ എ പി, ഷെസ എടപ്പാൾ, ഷമീർ ചേകനൂർ എന്നിവർ പാടിയും ആടിയും തകർക്കുമ്പോൾ പരിമിതികൾക്ക് പരിധിയില്ലെന്നു തെളിയിച്ചു ഓരോ ഡേ കെയർ അംഗവും. ഷെൽട്ടർ കമ്മിറ്റി അംഗം ഐ പി മാസ്റ്റർ, പ്രതീക്ഷയുടെ സഹയാത്രികൻ (ഖത്തർ കമ്മറ്റി) പി എ നാസർ എന്നിവർ സംബന്ധിച്ചു. രാവിലെ 11 മണിക്ക് തുടങ്ങിയ ആഘോഷ പരിപാടികൾ വൈകുന്നേരം 4 മണി വരെ തുടർന്നു
![](http://edappalnews.com/wp-content/uploads/2025/01/logo.png)