എട്ട് മാസമായി അടിവസ്ത്രം മോഷണം; ഒടുവിൽ കൈയോടെ പിടികൂടി; പിന്നാലെ നടന്നത് കൂട്ടയടി


അഹമ്മദാബാദിലെ ധന്ദുക താലൂക്കിലെ ഗ്രാമവാസികൾ രണ്ടായി പിരിഞ്ഞ് കൂട്ടത്തല്ല്. അടിവസ്ത്ര മേഷണവുമായി ബന്ധപ്പെട്ട തർക്കമാണ് കൂട്ടത്തല്ലിലേക്ക് വഴിവച്ചത്. ധന്ദുക താലൂക്കിലെ താമസക്കാരിയായ യുവതിയുടെ അടിവസ്ത്രം എട്ട് മാസമായി മോഷണം പോവുകയായിരുന്നു. മോഷ്ടാവിനെ കൈയ്യോടെ പിടികൂടണമെന്ന് ഉറപ്പിച്ച് യുവതി ഒരിക്കൽ വസ്ത്രം കഴുകിടിയിട്ടിരുന്ന അഴയുടെ അടുത്ത് ഒളിച്ചിരുന്നു. രാത്രിയായപ്പോൾ അയൽവാസിയായ യുവാവെത്തി അടിവസ്ത്രം മോഷ്ടിക്കുന്നത് കണ്ടു. ഉടൻ പൊലീസ് മോഷ്ടാവിനെ കൈയോടെ പിടികൂടി.മോഷ്ടാവ് ആദ്യമൊന്ന് പകച്ചുവെങ്കിലും യുവതിയെ തിരിച്ച് ആക്രമിച്ചു. യുവതിയുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ വീട്ടുകാരനും നാട്ടുകാരും യുവാവിനെ മർദിച്ച് അവശനാക്കി. പിന്നാലെ യുവാവ് ബന്ധുക്കളെ കൂട്ടിവന്ന് പ്രത്യാക്രമണം നടത്തുകയായിരുന്നു.പ്രദേശവാസികളിലൊരാൾ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഇരുവിഭാഗത്തിൽ നിന്നുമായ 20 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പത്ത് പേർക്ക് പരുക്കേറ്റിട്ടുണ്ട്.
