തിരുവാതിര ഞാറ്റുവേല ചന്ത ആരംഭിച്ചു
എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ കൃഷിഭവന് കീഴിൽ തിരുവാതിര ഞാറ്റുവേല ചന്ത ആരംഭിച്ചു, അതിന്റെ ഭാഗമായി വിൽക്കലും, വാങ്ങലും, വിത്തുകളുടെ വിതരണവും, തുടങ്ങിയ കർഷകരെ പ്രോത്സാഹിപ്പിക്കാനുത കുന്ന നല്ല പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്,
ഞാറ്റുവേല എന്നത് അണമുറിയാതെ കോരിച്ചൊരിയുന്ന മഴയുള്ള കാലമാണ് നമ്മുടെ ഓർമകളിലെങ്കിലും, ഇപ്പോൾ വെയിൽ തെറിക്കുന്ന അവസ്ഥയാണ്,
എല്ലാവരും ജാഗ്രത പുലർത്തി ലഭ്യമായ കാലാവസ്തയെ എങ്ങിനെ ഉപയോഗപ്പെടുത്താമെന്നു കണ്ടെത്തി പ്രകൃതിക്കു അനുഗുണമാകുന്ന രീതിൽ കൃഷി ചെയ്തു മുന്നോട്ടു പോകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ്‌മജീദ് കഴുങ്കിൽ പറഞ്ഞു, ഫാം പ്രൊഡക്ഷൻ &ഓർഗാണൈസേഷനിൽ അംഗങ്ങളെ ചേർക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിൽ തുടക്കം കുറിച്ച രെജിസ്ട്രേഷൻ മുനീർ നിർവഹിച്ചു, തൈകളുടെ ആദ്യ വിതരണം നാരായണന് നൽകി ഉദ്ഘാടനം ചെയ്തു,
കൃഷി ഓഫീസർ ഗായത്രി സ്വാഗതം പറഞ്ഞ വേദിയിൽ എം എ, നജീബ് (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ) അധ്യക്ഷത വഹിച്ചു,മിനി (അസിസ്റ്റന്റ് ഡെറെക്ടർ )
മുഖ്യ അതിഥിയായിരുന്നു.. ശ്രീജ (മെമ്പർ ) എ വി, ഉബൈദ്, ഹൈദർ, നാരായണൻ, എന്നിവർ ആശംസകൾ നേർന്നു,