KERALA
പാതയോരങ്ങളിലെ ബോർഡുകളും തോരണങ്ങളും അടിയന്തരമായി മാറ്റണം; കർശ നടപടിയുമായി സർക്കാർ


തിരുവനന്തപുരം: കോടതി ഉൾപ്പെടെ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും മാറ്റാത്ത പാതയോരങ്ങളിലെ അനധികൃത ബോർഡുകൾക്കും കൊടി തോരണങ്ങൾക്കുമെതിരേ നടപടി ശക്തമാക്കി സർക്കാർ. ഇവ അടിയന്തരമായി മാറ്റാൻ സർക്കാർ നിർദേശം നൽകി. ഇവ സ്ഥാപിച്ചവർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ സർക്കാർ നിർദേശം.
വിഷയത്തിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സർക്കാരിനോട് അധിക നിർദേശങ്ങൾ പുറപ്പെടുവിക്കാൻ നിർദേശിച്ചത്. 2018 മുതലുള്ള കേസുകൾ പരിഗണിച്ചാണ് കോടതി ജൂൺ 8ന് ഉത്തരവിട്ടത്.













