EDAPPALLocal news
എൻആർഇജി വർക്കേഴ്സ് യൂണിയൻ എടപ്പാൾ പഞ്ചായത്ത് സമ്മേളനം


എടപ്പാൾ: എൻആർഇജി വർക്കേഴ്സ് യൂണിയൻ എടപ്പാൾ പഞ്ചായത്ത് സമ്മേളനം തട്ടാൻ പടി സ്റ്റാർ പാലസിൽ നടന്നു. സിപിഐ എം എടപ്പാൾ ഏരിയ കമ്മിറ്റിയംഗം പി വിജയൻ ഉദ്ഘാടനം ചെയ്തു. സി പി മണി അധ്യക്ഷയായി.
കെ വേലായുധൻ രക്തസാക്ഷി പ്രമേയവും ക്ഷമ റഫീഖ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി വി ലീല റിപ്പോർട്ട് അവതരിപ്പി. എൻആർഇജി വർക്കേഴ്സ് യൂണിയൻ എടപ്പാൾഏരിയ സെക്രട്ടറി കെ പ്രഭാകരൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. കെ വിജയൻ, എൻ ആർ അനീഷ്, പി വി ദ്വാരകനാഥൻ, എ കുമാരൻ, എം വി ഷീന, എൻ ഷീജ, റജീന എന്നിവർ സംസാരിച്ചു. പി വി ലീല (പ്രസിഡൻ്റ്), വേലായുധൻ കല്ലാട്ടയിൽ (സെക്രട്ടറി), സി പി മണി (ട്രഷറർ) എന്നിവർ സംബന്ധിച്ചു
