EDAPPALLocal news

ലഹരി വിരുദ്ധ ദിനാചരണം നടന്നു

എടപ്പാൾ: ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ പൂക്കരത്തറയിലെ JRC കേഡറ്റുകൾക്കായ് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. സിവിൽ എക്സൈസ് ഓഫീസറും വിമുക്തി കോർഡിനേറ്ററുമായ ശ്രീ.ശ്രീജിത്ത് എസ് ലഹരി നുണയുന്ന ബാല്യങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ്‌ എടുത്തു. മയക്കുമരുന്ന് തീർക്കുന്ന മായിക ലോകത്തെ കുറിച്ചും അറിഞ്ഞും അറിയാതെയും ലഹരിക്ക് അടിമപ്പെടുന്ന കൗമാരക്കാരെക്കുറിച്ചും ,എങ്ങിനെ ഈ വിപത്തിനെ നേരിടാം എന്നതിനെ കുറിച്ചും സാർ സംസാരിച്ചു.
ബഹു – എച്ച്.എം ഹമീദ് സാറിൻ്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ബെൻഷ ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു.JRC കാഡറ്റുകളായ ഹംദ, ശ്രീലക്ഷ്മി, അധ്യാപകരായ ഹൈദ്രുസാർ, സലാം സാർ, സൈതലവി സാർ എന്നിവർ ആശംസകൾ നേർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button