പ്രതീക്ഷ സ്നേഹിതാ മാർക്കറ്റിംഗ് കിയോസ്ക്ക് ഉദ്ഘാടനം ചെയ്തു
![](https://edappalnews.com/wp-content/uploads/2023/06/IMG-20230620-WA0123.jpg)
![](https://edappalnews.com/wp-content/uploads/2023/06/FB_IMG_1684432652024-1024x1024-3-1024x1024.jpg)
പാർശ്വവത്കരിക്കപ്പെട്ട ഭിന്നശേഷി സുഹൃത്തുക്കളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാൻ പുനരധിവാസ പദ്ധതികളുമായി കൂറ്റനാട് പ്രതീക്ഷ. പാലക്കാട് ജില്ലാ പഞ്ചായത്ത് പദ്ധതി 2022-23 ന്റെ ഭാഗമായി ജില്ലാ കുടുംബശ്രീ മിഷൻ ചാലിശ്ശേരി പഞ്ചായത്ത് കുടുംബശ്രീ സംരംഭമായ പ്രതീക്ഷ ഭിന്നശേഷി സുഹൃത്തുക്കളുടെ കുടുംബശ്രീ യുണിറ്റ് നാഗലശ്ശേരി വില്ലേജ് ഓഫീസിനു എതിർവശത്തായി പ്രതീക്ഷ സ്നേഹിതാ മാർക്കറ്റിംഗ് കിയോസ്ക്ക് പ്രവർത്തനം ആരംഭിച്ചു. ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി സന്ധ്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബിനുമോൾ കിയോസ്ക്ക് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ, ശ്രീമതി അനുവിനോദ്, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി ബാലചന്ദ്രൻ, തൃത്താല ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി ആർ കുഞ്ഞുണ്ണി എന്നിവർ സംസാരിച്ചു. കുടുംബശ്രീ ഡിഎംസി ചന്ദ്രദാസ് പദ്ധതി വിശദീകരിക്കുകയും ഷാനിബ ടീച്ചർ ആദ്യ വില്പന നടത്തി. ചാലിശ്ശേരി CDS ചെയർ പേഴ്സൺ ലത സ്വാഗതാവും കുമാരി ഷിൽജ പട്ടാമ്പി നന്ദിയും പറഞ്ഞു. തൃത്താല ബ്ലോക്കിലെ വിവിധ കുടുംബശ്രീകളുടെ ഉത്പന്നങ്ങൾ സ്റ്റാളിലൂടെ വിൽപ്പന നടത്തുന്നതാണ്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)