EDAPPALLocal news

തവനൂരിലെ അഗതി മന്ദിരങ്ങൾക്ക് പൂക്കളമിടാൻ കൃഷി തുടങ്ങി

എടപ്പാൾ: സാമൂഹ്യക്ഷേമ വകുപ്പിനു കീഴിൽ തവനൂരിൽ പ്രവർത്തിക്കുന്ന പ്രതീക്ഷ ഭവൻ, ചിൽഡ്രൻസ് ഹോം, അബല മന്ദിരം, വൃദ്ധമന്ദിരം, ജയിൽ എന്നിവിടങ്ങളിൽ ഓണത്തിന് പൂക്കളമിടാൻ പൂ കൃഷിക്ക് തുടക്കമായി. നാട്ടു നന്മയുടെ ആഭിമുഖ്യത്തിൽ എടപ്പാൾ ഗാന്ധി സദൻ കേന്ദ്രത്തിലാണ് പൂകൃഷിയുടെ തൈ നടൽ ആരംഭിച്ചത്. പൂ കൃഷി നടത്തി എല്ലാ വർഷവും സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾക്ക് നാട്ടു നന്മ പൂക്കളമിടാൻ പൂക്കൾ നൽകാറുണ്ട്.
തൈ നടീൽ ഉദ്ഘാടനം ഹരിജൻ സേവക് സംസ്ഥാന ട്രഷർ ജേക്കബ്ബ് വടക്കഞ്ചേരി നിർവഹിച്ചു. സത്യൻ കണ്ടനകം അധ്യക്ഷനായി. റിയാസ് ടി കോലളമ്പ്, കെ പി ഉഷാകുമാരി, വിജി സുരേഷ് ബാബു, ടി സജിന എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button