Local newsTHRITHALA

മാലിന്യങ്ങൾ വലിച്ചെറിയുന്നവരുടെ വിവരങ്ങൾ അറിയിക്കാം, കർശന നടപടിയുമായി തിരുമിറ്റക്കോട് പഞ്ചായത്ത്

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തിരുമറ്റക്കോട് ഗ്രാമപഞ്ചായത്ത്. ഇതിനായി ജനങ്ങൾക്ക് ബോധവൽക്കരണം തുടങ്ങിയ പദ്ധതികൾക്ക് പുറമേ പൊതുജനങ്ങളിൽ നിന്നുള്ള വിവരശേഖരണത്തിന് ഒരുക്കിയിരിക്കുകയാണ് പഞ്ചായത്ത്. പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുന്നവരുടെ വിവരങ്ങള്‍ ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ സഹിതം പഞ്ചായത്ത് നിർദ്ദേശിച്ച നമ്പറിലേക്ക് വാട്സ്അപ് ചെയ്യുക. വിവരം നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണ്. വിവരങ്ങള്‍ വിശ്വസനീയമായി കാണുകയും നിയമലംഘകരെ പിഴചുമത്തി ശിക്ഷിക്കുകയും ചെയ്യും. ശിക്ഷിക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ഈടാക്കുന്ന പിഴതുകയുടെ 25% പരമാവധി 2500/- രൂപ റിപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തിക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പാരിതോഷികമായി നല്‍കുന്നു. വാട്സ്അപ് നമ്പര്‍: 7994305943 ഇമെയില്‍: suchitwam.thirumittacodegp@gmail.com.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button