EDAPPALLocal news
അയ്യങ്കാളി കേരളത്തിലെ യഥാർത്ഥ വിപ്ലവകാരിയായിരുന്നെന്ന് ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് രവി തേലത്ത്
![](https://edappalnews.com/wp-content/uploads/2023/06/59c40568-7898-4e2e-839a-1e59c235c51b-min.jpg)
![](https://edappalnews.com/wp-content/uploads/2023/06/FB_IMG_1684432648344-819x1024-4.jpg)
എടപ്പാൾ: അയ്യങ്കാളി കേരളത്തിലെ യഥാർത്ഥ വിപ്ലവകാരിയായിരുന്നെന്ന് ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് രവി തേലത്ത്. അയ്യങ്കാളി തുടക്കമിട്ട പിന്നോക്ക ജനതയുടെ നവോത്ഥാന മുന്നേറ്റത്തെ തടഞ്ഞത് കമ്യൂണിസ്റ്റ് അധിനിവേശമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബി.ജെ.പി.തവനൂർ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളി അനുസ്മരണവും, മോർച്ച സംയുക്ത സമ്മേളനവും നടുവട്ടത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് കെ.പി.സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം വി.ടി.ജയപ്രകാശ്, കർഷകമോർച്ച ജില്ലാ പ്രസിഡണ്ട് പി.സി.നാരായണൻ, യുവമോർച്ച ജില്ലാ പ്രസിഡണ്ട് കെ.സുബിത്, റജി കാലടി, കെ.വി.അശോകൻ, സുധൻ കൗപ്ര ,ഷിജില പ്രദീപ്,രവിചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)