Local newsTHRITHALA
കൂടല്ലൂരിൽ ഇലക്ട്രിക്ക് ജോലിക്കിടെ കട്ടറിൽ നിന്നും ഷോക്കേറ്റ യുവാവ് മരിച്ചു
കൂടല്ലൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. കൂടല്ലൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ സഞ്ജയ് (21) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു അപകടം.ഇലക്ട്രിക്ക് ജോലിക്കിടെ കട്ടറിൽ നിന്നും ഷോക്ക് ഏൽക്കുകയായിരുന്നു. ഉടൻതന്നെ പട്ടാമ്പിയിലെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.