EDAPPALLocal news
ഹരിത സഭ: നോഡൽ ഓഫീസർമാരുടെ കമ്മിറ്റി രൂപീകരിച്ചു
എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് ഹരിത സഭ മാലിന്യമുക്ത നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഏകോപനത്തിനും നടപ്പിലാക്കുന്നതിനു വേണ്ടി നോഡൽ ഓഫീസർമാരുടെ കമ്മിറ്റി രൂപീകരിച്ചു.വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്കിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ദീപ മണികണ്ഠൻ അധ്യക്ഷത വഹിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ,
പിഡബ്ല്യുഡി, ആരോഗ്യവകുപ്പ്, ഫുഡ് സേഫ്റ്റി, പോലീസ് ,വിഇഒ ,തുടങ്ങിയ വിവിധ മേഖലകളിലെ ഉന്നതർ യോഗത്തിൽ സംബന്ധിച്ചു.വിശദമായ ചർച്ചക്ക് ശേഷം തുടർ നടപടികൾക്കുള്ള രൂപരേഖ തയ്യാറാക്കുകയും കമ്മറ്റി രൂപീകരിക്കുകയും ചെയ്തു