CHANGARAMKULAMLocal news
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉദിനുപറമ്പ് സൂര്യ ആർട്ട് & സ്പോർട്സ് ക്ലബ്ബ് അനുമോദിച്ചു
ചങ്ങരംകുളം:എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളെയും കലാ കായിക രംഗത്തും സാമൂഹ്യ ജീവകാരുണ്യരംഗത്തും നിറസാന്നിദ്ധ്യമായ ഉദിനുപറമ്പ് സൂര്യ ആർട്സ് & സ്പോർട്സ് ക്ലബ്ബ് അനുമോദിച്ചു. ക്ലബ്ബ് സെക്രട്ടറി ഹനീഫ സ്വാഗതം പറഞ്ഞ ചടങ്ങ് ക്ലബ്ബ് പ്രസിഡന്റ് അനന്ദകൃഷ്ണൻ ഉത്ഘാടനം ചെയ്തു.ക്ലബ്ബ് രക്ഷാധികാരികളായ സുബൈർ എൻ. വി, ഗിരീഷ് ടി പി, എന്നിവർ അനുമോദന പ്രസംഗവും നടത്തി.പരിപാടിക്ക് ക്ലബ്ബ് ട്രഷറർ റാഫി എം. കെ നന്ദി പറഞ്ഞു.