KUTTIPPURAMLocal news

വീണ്ടും പനി മരണം; കുറ്റിപ്പുറത്ത് 13കാരന്‍ മരിച്ചു

മലപ്പുറം : സംസ്ഥാനത്ത് വീണ്ടും പനി മരണം. കുറ്റിപ്പുറം സ്വദേശി ദാസന്റെ മകന്‍ ഗോകുല്‍ (13) ആണ് മരിച്ചത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം.

ഇന്നലെ വൈകീട്ടാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഛര്‍ദ്ദി, പനി, തലവേദന എന്നി ലക്ഷണങ്ങളോടെയാണ് കുട്ടി ചികിത്സ തേടി ആശുപത്രിയില്‍ എത്തിയത്.

ഇന്ന് രാവിലെ അഞ്ചുമണിയോടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് കുട്ടിക്ക് മരണം സംഭവിച്ചത്. ഏത് തരത്തിലുള്ള പനിയാണ് കുട്ടിയെ ബാധിച്ചത് എന്ന് വ്യക്തമല്ല. കുട്ടിയുടെ സാമ്പിള്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ആരോഗ്യവകുപ്പ് ഉടന്‍ തന്നെ അയക്കും. രണ്ടുദിവസത്തിനകം ഫലം ലഭ്യമാകുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button