MALAPPURAM

ഇൻസ്റ്റാഗ്രാമിലൂടെ പണം വാഗ്ദാനം ചെയ്ത് 16 കാരിയുടെ നഗ്‌നഫോട്ടോ വാങ്ങിയ കേസ്: 20കാരന് ജാമ്യം നിഷേധിച്ച് മഞ്ചേരി പോക്‌സോ കോടതി

മലപ്പുറം: ഇൻസ്റ്റാഗ്രാമിലൂടെ പണം വാഗദ്ാനം ചെയ്ത് 16 കാരിയുടെ നഗ്‌നഫോട്ടോ വാങ്ങിയ 20കാരന് ജാമ്യമില്ല. ആദ്യം ഇൻസ്റ്റാഗ്രാമിലൂടെ പരിചയം സ്ഥാപിക്കുകയും നഗ്നഫോട്ടോ അയച്ചുതന്നാൽ പണം നൽകാമെന്ന് വാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന ഇരുപതുകാരന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്‌സോ സ്‌പെഷൽ കോടതി തള്ളിയത്.

പൊന്നാനി ടി ബി ഹോസ്പിറ്റലിനു സമീപം മാറാപ്പിന്റെ വീട്ടിൽ ജാബിറിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. വിദേശ കമ്പനിയുടെ പ്രിതിനിധിയെന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതി പണം വാഗ്ദാനം ചെയ്ത്പതിനാറുകാരിയായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയുടെ നഗ്ന ഫോട്ടോ കൈവശപ്പെടുത്തുകയായിരുന്നു.
ഇക്കഴിഞ്ഞ ഡിസംബർ അഞ്ചിന് പെൺകുട്ടിയെ വിളിച്ചു വരുത്തിയ പ്രതി മലപ്പുറം – കുറ്റിപ്പുറം റൂട്ടിലെ ബസ്സിൽ കയറ്റുകയും ബസ്സിൽ വെച്ച് മാനഹാനി വരുത്തിയെന്നും പരാതിയുണ്ട്. പ്രലോഭനങ്ങൾ വശംവദയായ പെൺകുട്ടിയിൽ നിന്നും പ്രതി സ്വർണ്ണ കമ്മലും മോതിരവും ഊരി വാങ്ങിയിരുന്നു. മലപ്പുറം ഡിവൈഎസ്‌പി പി സി ഹരിദാസനാണ് ഡിസംബർ എട്ടിന് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button