EDAPPALLocal newsVATTAMKULAM

വട്ടംകുളം ഗ്രാമപഞ്ചായത്തിലെ ഡി സി സി സെന്ററിൽ നൽകുന്ന ഭക്ഷണം ഭക്ഷ്യയോഗ്യമല്ല;ഡിവൈഎഫ്ഐ വട്ടംകുളം പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിലെ
ഡി സി സെന്ററിൽ നൽകുന്ന ഭക്ഷണം ഭക്ഷ്യയോഗ്യമല്ലെന്നും സൗകര്യങ്ങളില്ലെന്നും
ചൂണ്ടിക്കാണിച്ച് ഡിവൈഎഫ്ഐ പഞ്ചായത്ത് ഉപരോധിച്ചു. ചൊവ്വാഴ്ച കാലത്ത് പ്രകടനമായെത്തിയാണ് പ്രവർത്തകർ ഉപരോധസമരം നടത്തിയത്. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് സിദ്ദിക്ക് ഉദ്ഘാടനം ചെയ്തു. അജിത് കാലൻ ചാടി അധ്യക്ഷത വഹിച്ചു. വിഷ്ണു വെള്ളറമ്പ്, ജിഷ്ണു ദാസ്, ബിനീഷ് കാന്തല്ലൂർ, മുനീർ പി പി, ഇർഷാദ് ഇവി, ഹരീഷ് കുറ്റിപ്പാല തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അധികൃതരുമായി നടത്തിയ ചർച്ചയിൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് ഉറപ്പു ലഭിച്ചതിനാൽ പ്രവർത്തകർ സമരം അവസാനിപ്പിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button