ബഹ്‌റൈൻ: ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മെമ്പേഴ്സ് ക്രിക്കറ്റ് ലീഗിൽ (MCL-2023) “കൊമ്പൻസ് കാലടി” ജേതാക്കളായി. ഈസ്റ്റ് റിഫാ സ്പോർട്സ് ക്ലബ്ബിൽ വെച്ചു നടന്ന മത്സരം ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ രക്ഷാധികാരി രാജേഷ് നമ്പ്യാർ മത്സരം ഉദ്ഘാടനം ചെയ്തു. എടപ്പാൾ, കാലടി, വട്ടംകുളം, തവനൂർ എന്നീ പഞ്ചായത്ത് അടിസ്ഥാനത്തിൽ നടന്ന മത്സരം വളരെ ആവേശഭരിതമായിരുന്നു. 4 ഓവറിൽ നടന്ന ഫൈനൽ മത്സരത്തിൽ കൊമ്പൻസ് കാലടി ടസ്‌കേഴ്‌സ് തവനൂരിനെ 27 റൺസിന് പരാജനപ്പെടുത്തി. 12 ബോളിൽ 40 റൺസ് എടുത്ത അഫ്സൽ അഫി ആയിരുന്നു ഫൈനലിലെ മികച്ച താരം. ടൂർണമെന്റിലൂടെ അംഗങ്ങൾ തമ്മിലുള്ള ഊഷ്മളത വർധിപ്പിക്കാനും ഒരു കൂട്ടം നല്ല കായിക പ്രതിഭകളെ കണ്ടെത്താനും കഴിഞ്ഞെന്ന് ടൂർണമെന്റ് കോഓർഡിനേറ്റർ ശാഹുൽ കാലടി അഭിപ്രായപ്പെട്ടു. രക്ഷാധികാരി ഷാനവാസ് പുത്തൻവീട്ടിൽ പ്രസിഡൻറ് ഫൈസൽ ആനൊടിയിൽ, സെക്രട്ടറി രഘുനാഥ് എം കെ, ട്രഷറർ രാമചന്ദ്രൻ പുട്ടൂർ, സ്പോർട്സ് കൺവീനർ വിനോദ് പോരൂക്കര എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
Related Articles
കെ. നാരായണൻ നായര്‍ സ്മാരക രാഷ്ട്രീയ നൈതികതാ പുരസ്കാരം കെ കെ ശൈലജക്കും സി. ദിവാകരനും;അവാർഡ് വിതരണം ഫെബ്രുവരി എട്ടിന് കുമ്പിടിയില്‍ വെച്ച് നടക്കും
3 hours ago
ശ്രീനി പന്താവൂർ നരസിംഹം പ്ലോട്ട് മോടി പിടിപ്പിച്ചതോടെ ഭംഗിയുടെ നെറുകിലത്തി. പ്ലോട്ട് കാണാനെത്തുന്നത് നിരവധി പേർ…
17 hours ago
Check Also
Close