EDAPPALLocal news
2024 മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു
![](https://edappalnews.com/wp-content/uploads/2023/06/ab92677b-aa65-4823-b4d2-0cdd28b9a0d8.jpg)
![](https://edappalnews.com/wp-content/uploads/2023/06/Screenshot_2023-02-05-09-38-05-993_com.miui_.notes_-1.jpg)
എടപ്പാൾ:എടപ്പാൾ ദാറുൽ ഹിദായ ഹൈസ്കൂളിന്റെ നേതൃത്വത്തിൽ 2024 മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് കദീജ കാസിലിൽ വെച്ച് പ്രമുഖ മോട്ടിവേറ്റർ ഷൗക്കത്ത് ക്ലാസ്സെടുത്തു. എസ്.ആർ.ജി കൺവീനർ പി.ടി. അഷറഫ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ് മാസ്റ്റർ വി.ഹമീദ് അദ്ധ്യക്ഷ സ്ഥാനം വഹിച്ചു, പി.ടി.എ പ്രസിഡന്റ് ഇ.വി. നവാസ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഡ്യൂട്ടി ഹെഡ് മാസ്റ്റർ യു.അബ്ദുൾ ഗഫൂർ, പി ടി.എ എക്സിക്യൂട്ടീവ് മെമ്പർ സൈദ്, പി.ടി.എ. വൈസ് പ്രസിഡന്റ് സുഹറ ബക്കർ, ലൈസ്,എ.കെ. സൈതലവി മാസ്റ്റർ, പി.അബ്ദുൾ സലാം മാസ്റ്റർ, കെ.മൊയ്നുദ്ധീൻ മാസ്റ്റർ, വിജി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. പി.ഹൈദ്രു മാസ്റ്റർ നന്ദി പറഞ്ഞു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)