Local newsVELIYAMKODE
പോക്സോ കേസിൽ പെരുമ്പടപ്പ് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു
തൈപ്പറമ്പിൽ ബാവ 54 വെളിയംകോട്, കുഞ്ഞഹമ്മദ് 64, പോറ്റാടി ഹൗസ് പാലപ്പെട്ടി, ഹൈദ്രോസ് 50, കൊച്ചിയിൽ മണത്തിൽ ഹൗസ്, പാലക്കാട്, മുഹമ്മദുണ്ണി 67, തണ്ണിപ്പാരന്റെ ഹൗസ് പാലപ്പെട്ടി എന്നിവരാണ് പിടിയിലായത് .ഇവരിൽ മൂന്ന് പേർ മദ്രസ അധ്യാപകരാണ്. ഒരാൾ ലൈംഗിക അതിക്രമം നേരിട്ട പെൺകുട്ടിയുടെ അയൽവാസിയാണ്. പെരുമ്പടപ്പ് എസ്. എച് . ഒ. സുരേഷ് ഇ.പി., എസ്. ഐ. അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.