Local newsPONNANI

താൻ ശരിയായ പാതയിൽ, വാർത്തകൾ വ്യാജം: ഇ. ശ്രീധരൻ. പോലീസ് നടപടി എടുക്കണം രവി തേലത്ത്

ബിജെപി.യിൽ ചേരാൻ എടുത്ത തീരുമാനം തെറ്റായിപ്പോയി എന്ന തൻ്റെ പേരിൽ ചില ഓൺലൈൻ ഗ്രൂപ്പുകളിൽ വന്ന വാർത്ത വ്യാജമാണെന്ന് മെട്രോമാൻ ഇ.ശ്രീധരൻ അറിയിച്ചതായി ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് രവി തേലത്ത് അറിയിച്ചു.വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. അനുകൂല വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയാണ് ഇത് പ്രചരിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.കേന്ദ്ര സർക്കാരിൻ്റെ ഒമ്പതാം വാർഷിക ആഘോഷ ങ്ങളുടെ ഭാഗമായി പൊന്നാനി ലോക് സഭാ മണ്ഡലത്തിലെ വിവിധ പരിപാടികളെ സംബന്ധിച്ച് അദ്ദേഹത്തെ വീട്ടിലെത്തി കണ്ട് ചർച്ച ചെയ്ത ശേഷം മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ജനസമ്പർക്ക പരിപാടികൾക്കായി പാർട്ടി പുറത്തിറക്കിയ ലഘു പുസ്തകങ്ങളും ലഘുലേഖയും അദ്ദേഹത്തിന് നൽകുകയും ചെയ്തു.ബി.ജെ.പി. പൊന്നാനി മണ്ഡലം ജന:സെക്രട്ടറി ഇ.ജി.ഗണേശനും ഒപ്പമുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button