ഫ്‌ളിപ്കാര്‍ട്ടിൽ ‘ബിഗ് സേവിങ്‌സ്’ ഓഫർ വിൽപന തുടങ്ങി; കുറഞ്ഞ നിരക്കിൽ ഐഫോണും ഗ്യാലക്സി എസ് 23യും
June 11, 2023
രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിൽ വീണ്ടും വൻ ഓഫർ വിൽപന. ഐഫോണ്‍ 13, പോകോ എക്‌സ്5, ഗ്യാലക്‌സി എസ്23 ഫോണുകള്‍ക്ക് അടക്കം കിഴിവുമായി ഇന്ത്യയിലെ ഏറ്റവും വലിയ ആദായ വില്‍പനകളിലൊന്നായ ഫ്‌ളിപ്കാര്‍ട്ട് ബിഗ് സേവിങ്‌സ് ഡെയ്‌സിനു തുടക്കമായി. സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങി ഒട്ടനവധി ഇല്‌ക്ട്രോണിക് ഉപകരണങ്ങളും മറ്റ് സാധനങ്ങളും കുറഞ്ഞ വിലയ്ക്കു വാങ്ങാന്‍ ലഭിക്കുന്ന അവസരങ്ങളിലൊന്നാണിത്. ഐഫോണ്‍ 13, പോകോ എക്‌സ്5, സാംസങ് ഗ്യാലക്‌സി എസ്23 തുടങ്ങി പല സ്മാര്‍ട്ട്‌ഫോണുകളും വിലക്കുറവില്‍ സ്വന്തമാക്കാമെന്ന് കമ്പനി പറയുന്നു.എംആര്‍പിയിയില്‍ നിന്നുള്ള കുറവു കൂടാതെ, വിവിധ ബാങ്ക് കാര്‍ഡുകളും ഡീലുകളും വഴി വില വീണ്ടും കുറയ്ക്കാം. ഓരോ പ്രൊഡക്ടിന്റെ പേജിലും അതിനൊപ്പം ലഭ്യമായ ഓഫറുകളും കാണിച്ചിരിക്കും.