CHANGARAMKULAMLocal news

ചേലാട്ട് നിഷാദിൻ്റെ കുടുംബത്തിന് വീട് വെക്കാൻ സ്ഥലം ഒരുക്കി നാട്ടുകാർ

ചങ്ങരംകുളം: മൂക്കുതല ചേലാട്ട് നിഷാദ് കുടുംബ സഹായ സമിതി പൊതു ജനങ്ങളിൽ നിന്ന് സമാഹരിച്ച തുകയിൽ നിന്നും വാങ്ങിയ 6.11 സെൻ്റ് ഭൂമി നിഷാദിൻ്റെ ഭാര്യ ദീപയുടെയും നാലു കുട്ടികളുടെയും പേരിൽ രജിസ്റ്റർ ചെയ്തു നൽകി. മൂക്കുതല ജിഎൽപി സ്കൂളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ കുടുംബ സഹായ ഭാരവാഹികളായ
എം അജയഘോഷ്, കാരയിൽ അപ്പു, വി വി ഗിരീശൻ എന്നിവർ ആധാരം നിഷാദിൻ്റെ കുടുംബത്തിന് കൈമാറി. രണ്ടാം ഘട്ട പ്രവർത്തനമായ വീട് നിർമാണം കെഎസ്ടിഎയുടെ പദ്ധതിയായ കുട്ടിക്ക് ഒരു വീട് പദ്ധതിയിൽ ഉൾപ്പെടുത്തി എടപ്പാൾ ഉപജില്ലാ കമ്മിറ്റി നിർവഹിക്കുന്നതിനായി ദീപയുടെ അപേക്ഷ പരിഗണിച്ചിട്ടുണ്ടെന്ന് കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം സി ഹരിദാസൻ യോഗത്തെ അറിയിച്ചു. കഴിഞ്ഞ ആഗസ്റ്റിലാണ് നിഷാദ് ഹൃദയാഘാതം വന്ന് മരണപ്പെട്ടത്. നന്നംമുക്ക് പഞ്ചായത്തംഗം പി വി ഷൺമുഖൻ, പ്രസാദ് പടിഞ്ഞാക്കര, രഞ്ജിനി പെരുമ്പിലാവിൽ, ജെനു വാഴുള്ളി വളപ്പിൽ, ഹരിദാസ് എന്നിവർ സംസാരിച്ചു. എൻ കെ പ്രബിൻ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button