Local newsMARANCHERY
ഇന്ത്യ സാമ്പത്തികരംഗത്ത് ഒന്നാമതെത്തും; എ. നാഗേഷ്
![](https://edappalnews.com/wp-content/uploads/2023/06/c50f2e1b-b078-40d2-8f12-dd4860319e39.jpg)
![](https://edappalnews.com/wp-content/uploads/2023/06/download-4-3-1024x1024.jpg)
മാറഞ്ചേരി: രാജ്യത്ത് കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികളാണ് നടക്കുന്നതെന്നും, 2024 -ൽ നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തുന്നതോടെ ഇന്ത്യ സാമ്പത്തികരംഗത്ത് ഒന്നാമതെത്തുമെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എ. നാഗേഷ് പറഞ്ഞു. മാറഞ്ചേരിയിൽ നടന്ന ബി.ജെ.പി. പൊന്നാനി നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡൻറ് രാജീവ് കല്ലമുക്ക് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് രവി തേലത്ത്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ. സുരേന്ദ്രൻ, കർഷകമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് ചക്കൂത്ത് രവീന്ദ്രൻ, കെ. ശങ്കുട്ടിദാസ്, ഗിരീഷ്കുമാർ, പ്രസാദ് പടിഞ്ഞാക്കര, കെ. സുബിത്ത് എന്നിവർ പ്രസംഗിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)