EDAPPALLocal news

പരിസ്ഥിതി ക്യാമ്പയിൻ “തണൽ മരം” പദ്ധതിയുടെ ഉദ്ഘാടനം നടന്നു

എടപ്പാൾ : ലോക പരിസ്ഥിതി ദിന ദിനാചരണത്തിന്റെ ഭാഗമായി തവനൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിസ്ഥിതി ക്യാമ്പയിൻ “തണൽ മരം” പദ്ധതിയുടെ ഉദ്ഘാടനം തൈനട്ട് തവനൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടിപി ഹൈദരലി ഉദ്ഘാടനം ചെയ്തു.
മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് വിപി റഷീദ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് തവനൂർ മണ്ഡലം ജനറൽ സെക്രട്ടറി പത്തിൽ സിറാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി മുജീബ് പൂളക്കൽ, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ സിദ്ധീഖ് മറവഞ്ചേരി, ഷാഫി തണ്ടിലം, വി പി അക്ബർ, സജീർ എംഎം, സി ശരീഫ്, ഷാഫി അയങ്കലം, ഷാനവാസ്‌ തണ്ടിലം,പിവി ഷുഹൈബ് ഹുദവി, സുലൈമാൻ മൂതൂർ,ഗഫൂർ മണൂർ,എംകെ മുജീബ്,ഗഫൂർ കണ്ടനകം, വിപി കമറുദ്ധീൻ,അസീസ് സിവി ,പിവി ജംഷീർ, അലി മോൻ, അജ്മൽ മൂതൂർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button