പൊന്നാനി ബിയ്യത്ത് സ്വകാര്യ ബസ്സും ഇതര സംസ്ഥാന തൊഴിലാളികൾ സഞ്ചരിച്ച ഗുഡ്സ് വാനും കൂട്ടിയിടിച്ചു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.ഒപ്പം സഞ്ചരിച്ച നാല് പേർക്ക് പരിക്കേറ്റു
June 6, 2023
പൊന്നാനി: ബി. സ്വകാര്യ ബസ്സും ഇതര സംസ്ഥാന തൊഴിലാളികൾ സഞ്ചരിച്ച ഗുഡ്സ് വാനും കൂട്ടിയിടിച്ചു. ഒപ്പം സഞ്ചരിച്ച നാല് പേർക്ക് പരിക്കേറ്റു. ബിഎം ചെറിയ പാലത്തിന് സമീപത്തെ ചൊവ്വാഴ്ച കാലത്ത് 9 മണിയോടെയാണ് അപകടം. പൊന്നാനിയിൽ നിന്ന് എടപ്പാളിലേക്ക് വരികയായിരുന്ന ബസ് ഗുഡ്‌സ് ലോറിയിൽ ഇടിച്ചതോടെ ഗുഡ്സ് വാൻ നിയന്ത്രണം മറിയുകയായിരുന്നു. അപകടത്തിൽ മരിച്ച അതിഥി തൊഴിലാളിയായ കൃഷ്ണ എന്നയാൾ കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. പരിക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്നു വാഹനത്തെ സ്വകാര്യ ബസ് മറികടക്കുന്നതിനിടയിലാണ് അപകടം. ഗുഡ്സ് വാഹനത്തിന് പിറകിലിരുന്ന രണ്ടുപേരിൽ ഒരാളാണ് മരിച്ചത്. പരിക്കേറ്റവരെല്ലാം അതിഥി തൊഴിലാളികളാണ്.