MALAPPURAM
തിരൂർ ജി.എം.യു.പി സ്കൂളിൽ നവീകരിച്ച ഇന്റർനാഷനൽ പ്രീ പ്രൈമറി സ്കൂൾ നാളെ നാടിന് സമർപ്പിക്കും


കുട്ടികൾക്ക് പാർക്കുകളിൽ കയറുന്ന പ്രതീതി ഉണ്ടാക്കുന്ന റാമ്പ് വിമാനമാണ് ക്ലാസുകളിലേക്കുള്ള പ്രവേശന കവാടമായി സജ്ജീകരിച്ചത്. ഭിന്നശേഷി വിദ്യാർഥികൾക്ക് പോലും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് റാമ്പ് വിമാനം.ക്ലാസ് മുറിയിൽ സംവിധാനം ചെയ്തിരിക്കുന്ന ഓരോ വസ്തുക്കളും പ്രദർശനത്തിന് ഉപരിയായി പ്രവർത്തന ഇടങ്ങൾ കൂടിയാണ്. മരത്തിൽ പണിത സ്മാർട്ട് സ്റ്റൂളുകൾ അനായാസം ചലിപ്പിക്കാനും കുട്ടികളുടെ വസ്തുക്കൾ സൂക്ഷിക്കാനുള്ള ഇടമായും ഇവ ഒരുമിച്ച് ചേർത്തുവച്ചാൽ സ്റ്റേജ് ആയും ഉപയോഗിക്കാൻ സാധിക്കും.അതിനുപുറമേ ഈ സ്റ്റൂളുകളിൽ കുട്ടികൾ ബാക്ക് സപ്പോർട്ടോടു കൂടി ഇരിക്കാനും സാധിക്കും.
സാധാരണ ഉപയോഗങ്ങൾക്ക് പുറമേ ആകർഷണീയമായ വിവിധ കളറുകളിൽ മടക്കി വയ്ക്കാവുന്നതും വഴി കണ്ടെത്താനും എണ്ണം പഠിക്കാനും കഴിയുന്ന വിധത്തിൽ രൂപപ്പെടുത്തിയ സ്മാർട്ട് ടേബിൾ ആണ് മുറിയിലെ മറ്റൊരു ആകർഷണീയ വസ്തു. ചോക്കപ്പൊടിയുടെ അലർജി ഇല്ലാതാക്കുന്നതും ആവശ്യാനുസരണം ചലിപ്പിക്കാവുന്ന തരത്തിൽ ടയറുകൾ ഘടിപ്പിച്ച വിധത്തിലാണ് റോളിംഗ് വൈറ്റ് ആൻഡ് ഗ്രീൻ ബോർഡുകൾ നിർമ്മിച്ചിട്ടുള്ളത്. സ്മാർട്ട് ബോർഡ്,റോളിംഗ് സ്ക്രീൻ,പാവനാടക അരങ്ങ്,സ്മാർട്ട് കർട്ടൻ, ചപ്പൽ സ്റ്റോറേജ്,ആവശ്യം കഴിഞ്ഞാൽ മടക്കി സൂക്ഷിക്കാവുന്ന വിധത്തിൽ ക്ലാസ് മുറിയിൽ സജ്ജീകരിച്ച മണലിടം,മൂവബിള് ഇന്റർ ബാസ്ക്കറ്റ്ബോൾ ഗ്രൗണ്ട്,കൂടാതെ സിറ്റിംഗ് മറിഗൊ റൗണ്ട്, സ്പ്രിംഗ് റൈഡറുകൾ മൂന്നെണ്ണം, മങ്കി ബാർ,ക്ലൈമ്പിംഗ് നെറ്റ്,ഊഞ്ഞാൽ ഉൾക്കൊള്ളുന്ന പുറത്തെ കളിയിടം, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 13 ടോയ്ലറ്റുകൾ,13 വാഷ്ബേസിനുകളും ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് കുരുന്നുകളെ കാത്തിരിക്കുന്നത്
