ചങ്ങരംകുളം: വളയംകുളം അസ്സബാഹ് കോളേജിൽ സെക്കന്റ് ഇയർ തേർഡ് ഇയർ വിദ്യാർത്ഥികൾ തമ്മിൽ നടന്ന സംഘർഷത്തിൽ പോലീസ് പ്രതി പട്ടികയിൽ ചേർത്ത പൂർവ വിദ്യാർത്ഥിക്ക് മുൻകൂർ ജാമ്യം .കോളേജിലെ സെക്കന്റ് ഇയർ വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു വിദ്യാർത്ഥിക്ക് കുത്തേറ്റിരുന്നു. തുടർന്ന് പൂർവ വിദ്യാർത്ഥിക്ക് എതിരെ ചങ്ങരംകുളം പോലീസ് കൊലപാത ശ്രമത്തിനു കേസ് എടുത്തിരുന്നു.മുൻകാല വൈരാഗ്യത്തിന്റെ പേരിൽ സപ്പ്ളി എക്സാം എഴുതാൻ വന്ന പൂർവ വിദ്യാർത്ഥികളെ ആക്രമിക്കുകയാണ് ഉണ്ടായത് എന്നും സെക്കൻഡ് ഇയർ വിദ്യാർത്ഥികൾഅഴിച്ചുവിട്ട അക്രമത്തെ പ്രതിരോധിക്കാൻ ശ്രമം നടത്തിയതാണെന്നും പൂർവ വിദ്യാർത്ഥികൾ പറഞ്ഞു.സംഭവം കോടതിയിൽ അവതരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് മഞ്ചേരി ജില്ല കോടതിയിൽ നിന്നും ജാമ്യം ലഭിച്ചത്. അസ്സബാഹ് കോളേജ് മാനേജ്മെന്റ് പൂർവ്വ വിദ്യാർത്ഥിക്ക് എതിരെ തികച്ചും നിരാശപ്പെടുത്തുന്ന പ്രവർത്തികളാണ് കാണിക്കുന്നത് എന്ന് അഭിഭാഷകൻ പറഞ്ഞു.പൂർവ വിദ്യാർത്ഥിക്ക് വേണ്ടി ഹാജരായത് പാലക്കാട് യുവ അഭിഭാഷകരായ അഡ്വക്കേറ്റ് അകിബ് സൊഹൈലും അഡ്വക്കേറ്റ് റിസ്വാന റസാഖ് എന്നവരുമാണ്.