എടപ്പാൾ വട്ടംകുളം ജി ജെ ബി, സ്കൂളിന് പുതിയ ചുറ്റുമതിൽ നാടിനു സമർപ്പിച്ചു
June 3, 2023
എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിലെ, മാതൃക സ്കൂളായ ജി ജെ, ബി, എസ്, ന്റെ ചുറ്റുമതിൽ കാലപ്പഴക്കം കൊണ്ട്, പൊളിഞ്ഞു വീഴുകയും അതിന്റെ മാളങ്ങളിൽ പാമ്പും മറ്റ് ക്ഷുദ്ര ജീവികളും തവളമാക്കി കുട്ടികൾക്ക് വളരെ പ്രയാസ മുണ്ടാക്കിയതിന്നു പരിഹാരം കാണാൻ, അവിടെ പുതിയ ചുറ്റുമതിൽ നിർമ്മാണം പൂർത്തിയാക്കി നാടിനു സമർപ്പിച്ചു, അവിടെ തന്നെ ഓഡിറ്ററിയത്തിന്റെ പണി അവസാനഘട്ടത്തിലാണ്, ടൈൽ വർക്കും, സീലിംഗ് പണിയും നടന്നു വരുന്നു.രണ്ടാം ഘട്ടമായി ഗ്ലാസ് വർക്കുകൾ പൂർത്തിയാകുന്നതോടെ ഓഡിറ്റോറിയംപോലെ പൊതു പരിപാടികൾക്ക് ഉപയുക്തമാകുന്ന വിധത്തിലാണ്, ലക്ഷ്യമിടുന്നത്,ജനങ്ങളുടെ സാമൂഹ്യ ഇടപെടലുകളും, പ്രോത്സാഹനങ്ങളും ഉണ്ടാകുമ്പോൾ, നല്ലൊരു ശ്രീകോവിൽ പോലെ ഇത്തരം പൊതുഇടങ്ങളെ പരിപോഷിപ്പിക്കാൻ കഴിയുമെന്ന് സമർപ്പണ വേള ഉദ്ഘടന മദ്ധ്യേ പ്രസിഡന്റ് മജീദ് കഴുങ്കിൽ പറഞ്ഞു,ഈ ഭരണസമിതി കാലാവധിക്ക് തന്നെ സമാന രീതിയിലുള്ള വികസനങ്ങൾ പൂർത്തിയാക്കാനാണ് പരിശ്രമിക്കുന്നതെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു, ഹെഡ് ടീച്ചർ ബിന്ദുമോൾ സ്വാഗതം പറഞ്ഞ വേദിയിൽ എം എ, നജീബ് (വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )അധ്യക്ഷനായിരുന്നു, ഭാസ്കരൻ വട്ടംകുളം, പത്തിൽ സിറാജ്, ഗഫൂർ, മുജീബ്, റഊഫ്, പി, ടി,എ, അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു,