മലപ്പുറം ചങ്ങരംകുളത്ത് തൂങ്ങി മരിച്ച പേരക്കുട്ടിയുടെ സംസ്കാരത്തിന് എത്തിയ അമ്മുമ്മ ബൈക്ക് ഇടിച്ചു മരിച്ചു
May 31, 2023
തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാനപാതയിൽ താടിപ്പടയിൽ ബൈക്കിടിച്ച് വയോധിക മരിച്ചു. താടിപ്പടിയിൽ റോഡ് സൈഡിൽ കുടിൽകെട്ടി താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിനി വള്ളിയമ്മയാണ് (67)മരിച്ചത്. കഴിഞ്ഞദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പേരക്കുട്ടി കാർത്തിക്കിന്റെ സംസ്കാരത്തിന് എത്തിയതായിരുന്നു വള്ളിയമ്മ. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് ചങ്ങരംകുളം ഭാഗത്ത് നിന്നും കുന്നംകുളം ഭാഗത്തേക്ക് പോയിരുന്ന ബുള്ളറ്റ് റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച വള്ളിയമ്മയെ ഇടിച്ച് നിയന്ത്രണം വിട്ടു മറിഞ്ഞത്. അപകടത്തിൽ പരിക്ക് പറ്റിയ വള്ളിയമ്മയെ ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർച്ചക്കായി പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബൈക്ക് യാത്രികനായ ഉനൈസ് എന്നയാളെ പരിക്കുകളോടെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ ആരംഭിച്ചു. വള്ളിയമ്മയുടെ മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പേരക്കുട്ടിയുടെ സംസ്കാര ചടങ്ങ് നടക്കാനിരിക്കെയാണ് അമ്മൂമ്മയുടെ മരണം.