വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റിന്റെ ടയര്‍ മോഷണം പോയി. കടവല്ലൂര്‍ അംബേദ്കര്‍ നഗര്‍ പന്തലാത്ത് അസീസിന്റെ ബുള്ളറ്റ് ബൈക്കിന്റെ പുറകിലെ ടയറാണ് മോഷണം പോയത്. ചൊവ്വാഴ്ച കാലത്താണ് ബൈക്കിന്റെ പുറകിലെ ടയര്‍ ഊരിമാറ്റിയ നിലയില്‍ കണ്ടത്. ബൈക്ക് സെന്റര്‍ സ്റ്റാന്‍ഡിട്ട് നിര്‍ത്തിയ നിലയിലാണ്. ഉടമ കുന്നംകുളം പോലീസില്‍ പരാതി നല്കി.