രാജ്യം ഇരുട്ടിലേക്ക് നയിക്കപ്പെടുന്നു: പി നന്ദകുമാർ എം എൽ എ
May 29, 2023
എടപ്പാൾ :പൊതുസ്ഥാപനങ്ങൾ ഏതെങ്കിലും ഒരു മത വിഭാഗത്തിന്റെ ആരാധന ഇടങ്ങളാക്കി മാറ്റുന്ന ആപൽകരമായ പ്രവണത ഭരണഘടനയുടെ നഗ്ന ലംഘനമാണെന്നും ഇന്ത്യയെ ഇരുട്ടിലേക്ക് നയിക്കുന്ന ഇത്തരം ദുശക്തികൾക്കെതിരെ മതേതര വിശ്വാസികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തണമെന്നും പി നന്ദകുമാർ എംഎൽഎ അഭിപ്രായപ്പെട്ടു.അയിലക്കാട് അൽ സിറാജ് ട്രസ്റ്റ് കാളച്ചാൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അവാർഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ സിദ്ധിഖ് മൗലവി അയിലക്കാട് ആമുഖപ്രഭാഷണം നടത്തി. മത വ്യത്യാസമില്ലാതെ നീലഗിരി ആസ്ഥാനമായി ആയിരത്തോളം നിർദ്ധനർക്ക് വിവാഹമംഗല്യ സാഫല്യം ഉൾപ്പെടെ ജീവകാരുണ്യ സേവനരംഗത്ത് ശ്രദ്ധേയനായ ഡോക്ടർ അബ്ദുസ്സലാം മുസ്ലിയാർ ദേവർഷോലയ്ക്ക് അയിലക്കാട് ഫൗണ്ടേഷന്റെ അവാർഡ് സമ്മാനിച്ചു. മതേതര സരണിക്ക് മഹിത സംഭാവനകൾ അർപ്പിച്ച് മുൻ എം.പി സി.ഹരിദാസ്, ചട്ടിക്കൽ മാധവൻ എന്നിവരെ അനുമോദിച്ചു. ടി. പി മുഹമ്മദലി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. അനുസ്മരണ പ്രാർത്ഥന സദസ്സിന് സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി തങ്ങൾ, എസ്.ഐ.കെ തങ്ങൾ മൂതൂർ, കക്കിടിപ്പുറം സാലിഹ് മുസ്‌ലിയാർ, അബ്ദുൾ റസാഖ് ഫൈസി, റാഷിദ് അഹ്സരി തുടങ്ങിയവർ നേതൃത്വം നൽകി. ഹജ്ജ് കമ്മിറ്റി മെമ്പർ കെ.എം മുഹമ്മദ് ഖാസിം കോയ,സി.എം യൂസഫ്, അടാട്ട് വാസുദേവൻ, അഷറഫ് സഖാഫി, വാരിയത്ത് മുഹമ്മദലി, പി പി നൗഫൽ സഅദി, സി. വി അബ്ദുൽജലീൽ അഹ്സനി,ഷൗക്കത്തലി സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു