Local newsPONNANI
പുതുപൊന്നാനിയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം;ഒരാൾക്ക് പരിക്ക്


പൊന്നാനി: പുതുപൊന്നാനിയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾക്ക് പരിക്കേറ്റു.ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പുതുപൊന്നാനി അൽഫ ഹോട്ടലിനു സമീപത്താണ് അപകടം. ലോറികളും,ഓട്ടോറിക്ഷയും,കാറും അടക്കം നാലു വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം.അപകടത്തിൽ പരിക്കുപറ്റിയ ലോറി ഡ്രൈവറെ ഉടനെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

