മലപ്പുറം തിരൂർക്കാട് ബൈക്ക് അപകടം , യുവാവ് മരിച്ചു
May 21, 2023
മലപ്പുറം: താഴെ അരിപ്രയിലെ തയ്യിൽ അബ്ദുൽ ലത്തീഫ്, ഫൈസിയുടെ മകൻ മുഹമ്മദ് അമീൻ (26) ബൈക്കപകടത്തിൽ മരണപ്പെട്ടു. വല്ലപ്പുഴ ദാറുൽ നജാത്തിൽ നിന്ന് സനദ് വാങ്ങി മടങ്ങി വരുമ്പോൾ തിരുർക്കാട് വെച്ച് മുഹമ്മദ് അമീൻ ഓടിച്ച ബൈക്കും, മറെറാരു വാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മാമ്പ്രത്തൊടി ആസ്യയാണ് മാതാവ്. സഹോദരിമാർ : സുമയ്യ,സാജിത,നസീല ഖബറടക്കം അരിപ്ര വേളൂർ ജുമാ മസ്ജിദിൽ.