EDAPPALLocal news

കാലടിയിൽ ഭക്ഷ്യ വിഷബാധ:ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ

എടപ്പാൾ: കാലടിയിൽ വിവാഹ വീട്ടിൽ ഉണ്ടായ ഭക്ഷ്യ വിഷബാധയിൽ നിലവിൽ
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരുടെയും നില ഗുരുതരമില്ലെന്നും അധികൃതർ അറിയിച്ചു.61 പേരാണ് കേന്ദ്രത്തിൽ ചികിത്സ തേടിയതെന്നും ചെറിയതോതിൽ അസ്വസ്ഥതയുള്ളവർ ചികിത്സ തേടാൻ എത്താത്തതിനാൽ തന്നെ എത്രപേർക്ക് ഭക്ഷ്യ വിഷബാധ ഏറ്റിട്ടുണ്ടെന്നും പറയാനാവില്ലന്നും കുടിവെള്ളത്തിൽ നിന്നാണ് വിഷബാധ സംഭവിച്ചതെന്നാണ് സംശയിക്കുന്നതെന്നും അധികൃതർ പറഞ്ഞു. വെള്ളത്തിൽ നിന്നാണ് വിഷബാധ ഉണ്ടായിട്ടുള്ളത് എന്ന് സംശയിക്കുന്ന സാഹചര്യത്തിൽ വെള്ളം പരിശോധനയ്ക്ക് അയക്കുന്നുണ്ട് എന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞു. ആരോഗ്യ പ്രവർത്തകർ കൃത്യമായി ഇടപെടലുകൾ നടത്തുന്നുണ്ടെന്നും എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്നും വിവാഹം പോലുള്ള ചടങ്ങുകൾ ആരോഗ്യ വിഭാഗത്തെ അറിയിക്കുകയും അവർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്നും കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസ്‌ലം തിരുത്തി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button