Local newsPERUMPADAPP

‘സഹജീവികളെ മനസ്സിലാക്കുന്ന മനുഷ്യരായി കുട്ടികൾ വളരട്ടെ’ റവന്യൂ മന്ത്രി. കെ. രാജൻ

പെരുമ്പടപ്പിന്റെ ജനാരോഗ്യ മേഖലയിൽ സജീവസാന്നിധ്യമായ റൈറ്റ്സ് പാലിയേറ്റീവ് കെയർ ആൻഡ് റിഹാബിലിറ്റേഷൻ സെന്റർ പ്രവർത്തനനിരതമായ ആറു വർഷങ്ങൾ പിന്നിടുമ്പോൾ പ്രവർത്തന മേഖല കൂടുതൽ വിപുലമാക്കുകയാണ്. രോഗങ്ങൾ കൊണ്ടും അപകടങ്ങൾ കൊണ്ടും ചലനസ്വാതന്ത്ര്യം നഷ്ടപ്പെട്ട് വീടകങ്ങളിൽ അകപ്പെട്ടുപോയ നിസ്സഹായരായ രോഗികൾക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന റൈറ്റ്സിന്റെ കീഴിൽ പ്രവർത്തനമാരംഭിക്കുന്ന ഡയാലിസിസ് സെന്റർ റവന്യൂ വകുപ്പ് മന്ത്രി അഡ്വ:കെ രാജൻ ഉദ്ഘാടനം ചെയ്തു. ചൈൽഡ് ഡെവലപ്മെന്റ് സെന്റർ മലപ്പുറം ജില്ലാ പ്രസിഡണ്ട് എം കെ റഫീഖ സെന്റർ തുറന്നു നൽകി.
പാലിയേറ്റീവ് കെയർ വിഭാഗം പുതിയ ഓഫീസർ ക്ലിനിക്കും പബ്ലിക് സ്പീച്ച് നാഷണൽ വിന്നർ അയ്ഹം ബിച്ച എടപ്പാൾ ഉദ്ഘാടനം ചെയ്തു. എംഎൽഎ പി നന്ദകുമാർ വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ അറിയിച്ചു. പെരുമ്പടത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഇ സിന്ധു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ബിനീഷ മുസ്തഫ,ഷംസു കല്ലാട്ടയിൽ ബീന ടീച്ചർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൗദാമിനി,പി.കെ കൃഷ്ണദാസ്,പി.ടി അജയ് മോഹന്‍, അഷ്റഫ് കോക്കൂര്‍,മുഹമ്മദ് എ. കെ, അഷറഫ്,മൊയ്തു കൈതക്കാട്ടയിൽ, ഷാനവാസ് തറയിൽ,എ. കെ ജലീൽ തുടങ്ങിയവർ സംസാരിച്ചു. ചെയർമാൻ ഡോക്ടർ ഷഹീൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കൺവീനറും ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പറുമായ എ.കെ സുബൈർ സ്വാഗതവും റൈറ്റ്സ് സെക്രട്ടറി സി. ഇബ്രാഹിംകുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.
സ്ഥാപനസമുച്ചയം നിലവിൽ വരുന്നതിന് വലിയ സഹായങ്ങൾ ചെയ്ത കെ.പി ജമാൽ പുതിയിരുത്തി, അബൂബക്കർ മടപ്പാട്ട്, നിസാർ മാടത്തിക്കാട്ടിൽ, സി. അബ്ദു, അഷ്റഫ് ഉളിയത്തേൽ, നിസാർ നബ്രാണത്തെൽ, വി കെ ഉസ്മാൻ ജാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. സേവന പാതയിൽ മുന്നേറാൻ കരുത്തും കാവലും നൽകി റൈറ്റ്സിനൊപ്പം സഞ്ചരിച്ച പ്രവാസികൾ ഉൾപ്പെടെയുള്ള സുമനസ്സുകളെയും സന്നദ്ധ സംഘടനകളെയും യോഗത്തിൽ അനുസ്മരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button