Local newsVELIYAMKODE
പൊന്നാനി ബ്ലോക്ക് യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റ് സംഘടിപ്പിച്ചു
![](https://edappalnews.com/wp-content/uploads/2023/05/download-11.jpg)
![](https://edappalnews.com/wp-content/uploads/2023/05/download-1-1-1024x1024.jpg)
വെളിയംകോട് പൂക്കൈത കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന പൊന്നാനി കല-സാഹിത്യം -സമരം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ സംവദിച്ച് എഴുത്തുകാരിയും യുവധാര സാഹിത്യ പുരസ്കാരം ജേതാവുമായ ഡോ: നീതു സുബ്രഹ്മണ്യൻ ഉദ്ഘാടനം നിർവഹിച്ചു. വി വി രാമകൃഷ്ണൻ മാസ്റ്റർ, ഷാജി ഹനീഫ, റിയാസ് പഴഞ്ഞി, ഫസീല തരകത്ത്, എം കെ ഹുസൈൻ തുടങ്ങിയവർ ഓപ്പൺ ഫോറത്തിൽ സംവദിച്ചു. കെ പി സുകേഷ് രാജ സ്വാഗതം പറഞ്ഞ ചടങ്ങിന് സിപി അഭിലാഷ് അധ്യക്ഷത വഹിച്ചു. തേജസ് കെ ജയൻ, രഞ്ജിത്ത്, ജിതിൻ, റംഷീദ്, ഷിജുലേഷ് തുടങ്ങിയവർ നേതൃത്വം നൽകി. വി എം റാഫി നന്ദിയും പറഞ്ഞു
![](http://edappalnews.com/wp-content/uploads/2025/01/logo.png)