EDAPPALLocal news

മുസ്ലിം ലീഗ് പ്രതിഷേധ സമരജാഥയ്ക്ക് വട്ടംകുളം പഞ്ചായത്തിൽ ഉജ്ജ്വല സമാപനം

എടപ്പാൾ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതി കൊള്ളക്കെതിരെയും,
എ ഐ ക്യാമറ അഴിമതി, വൈദ്യുതി ചാർജ് വെള്ളക്കരം, പെട്രോൾ ഡീസൽ വിലവർധനക്കെതിരെ,
പെർമിറ്റ് ഫീ കെട്ടിടനികുതി കൊള്ള പിൻവലിക്കുക,
ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് ഉടൻ പണം അനുവദിക്കുക, കേരളത്തെ അപമാനിക്കാൻ സംഘപരിവാർ സ്പോണ്സർ ചെയ്യുന്ന കേരള സ്റ്റോറി എന്ന സിനിമയുടെ പ്രദർശന അനുമതി നിഷേധിക്കുക തുടങ്ങി വിവിധങ്ങളായ ജനകീയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് വട്ടംകുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമര കാൽനട ജാഥയ്ക്ക് ഉജ്ജ്വല സമാപനം കുറിച്ചു.
ജാഥയ്ക്ക് മൂതൂരിൽ തവനൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി അഷ്റഫ് മാണൂർ ജാഥാ ക്യാപ്റ്റൻ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് സിപി ബാപ്പുട്ടി ഹാജിക്ക് പതാക കൈമാറി തുടക്കം കുറിച്ചു.
ജാഥയുടെ സമാപനം ചേകനൂരിൽ തവനൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സിപി ഹൈദരലി ഉദ്ഘാടനം ചെയ്തു .
പത്തിൽ അശ്റഫ് മുഖ്യപ്രഭാഷണം നടത്തി.
ജാഥാ വൈസ് ക്യാപ്റ്റൻ വിവിഎം മുസ്തഫ, ജാഥ ഡയറക്ടർ യൂവി സിദ്ധീഖ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ്, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി പത്തിൽ സിറാജ്, കെവി അബ്ദുള്ളക്കുട്ടി മാസ്റ്റർ, എംകെഎം അലി, അബ്ദു പടിഞ്ഞാക്കര,ഉമ്മർ ടിയു, എംകെ ഹൈദർ, ഉമ്മർ പാലക്കൽ, എംകെ മുജീബ്, മുഹമ്മദലി കാരിയാട്ട്, ജാഫർ പോട്ടൂർ, അനീഷ് പിഎച്, ഏവി നബീൽ, റഫീഖ് ചേകനൂർ, സജീർ എംഎം, അസീസ് ചിറ്റഴിക്കുന്ന്, സുലൈമാൻ ചെറാല,സിപി മുഹമ്മദലി, അക്ബർ പനച്ചിക്കൽ,നാസർ കൊലക്കാട്, ഷുഹൈബ് സി,അജ്മൽ മൂതൂർ, അസീസ് കെ കെ,സുലൈമാൻ മൂതൂർ, മുസ്തഫ കെ, സക്കീർ കാഞ്ഞിരങ്ങാട്ട്, നേതൃത്വം നൽകി .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button